കൊച്ചി: കടവന്ത്ര വിദ്യാനഗർ ക്രോസ് റോഡിന് സമീപത്തുനിന്ന് 28.40 ഗ്രാം എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. ഫോർട്ടുകൊച്ചി ഇ.എസ്‌.ഐ കുരിശിങ്കൽ ഫ്രാൻസിസ് (37), പള്ളുരുത്തി കൊട്ടേക്കാട് അജീഷ് (34), മുണ്ടംവേലി സൗദി പുന്നക്കൽ ഫ്രാൻസിസ് സേവ്യർ ഫെര്‍ണാണ്ടസ് (35), എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. പൊലീസിനെ വെട്ടിച്ച് ഓട്ടോറിക്ഷയിൽ കറങ്ങി നടന്നാണ് ലഹരി വില്‍പന നടത്തിയിരുന്നത്.