കോതമംഗലം: കോതമംഗലം തങ്കളത്ത് വർക്ക്ഷോപ്പിൽ നിറുത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഫയർഫോഴ്സാണ് തീഅണച്ചത്. സമീപത്ത് ഉണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയനാശനഷ്ടം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.