
പള്ളുരുത്തി : വീടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി കണ്ണികാട്ട് വീട്ടിൽ ആഷികിനെയാണ് (25) ഇന്നലെ വൈകിട്ട് 5.30 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിൽ എല്ലാവരും എത്തിയപ്പോഴാണ് അനക്കമില്ലാത്ത നിലയിൽ ആഷിക്കിനെ കണ്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഇലക്ട്രീഷ്യനാണ് ആഷിക്. പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം ഇന്ന് മൂന്നിന്
പഴങ്ങാട് സെൻറ് ജോർജ് പള്ളി സെമിത്തേരിൽ നടത്തും. ഭാര്യ: ജിനിയ. മകൾ: അദാലിയ. അച്ഛൻ : മാത്യൂസ് . അമ്മ : ലില്ലി.