p-rajeev
കങ്ങരപ്പടിയിൽ പുതുതായി നിർമ്മിച്ച സ്റ്റേഡിയം വ്യവസായ വകുപ്പുമന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: കങ്ങരപ്പടിയിൽ നിർമ്മിച്ച സ്റ്റേഡിയം വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യു. നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ അദ്ധ്യക്ഷയായി. ഒളിമ്പ്യൻ മേഴ്സിക്കുട്ടൻ മുഖ്യാതിഥിയായി. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.25കോടിരൂപ ചെലവഴിച്ചാണ് നിർമ്മാണം.

1980 ച. മീറ്ററിൽ ഫുട്ബാൾ ഗ്രൗണ്ട് വികസിപ്പിച്ചതാണ് പ്രധാന നിർമ്മിതി. 517 ച. അടി വലിപ്പമുള്ള സ്റ്റേജും മേൽക്കൂരയും സ്ത്രീകൾക്കും പുരുഷൻമാർക്കുമുള്ള ഗ്രീൻറൂം, ശാചാലയ സൗകര്യങ്ങൾ, വെള്ളമൊഴുകി പോകുന്നതിനുള്ള കനാൽ, ചുറ്റുവേലി, ഫ്ളഡ്‌ലൈറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ വശങ്ങളിൽ വാക്‌വേയുമുണ്ട്.