
മൂവാറ്റുപുഴ: ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷനിലെ കോളേജ് യൂണിയൻ ഉദ്ഘാടനം മൂവാറ്റുപുഴ മുൻസിപ്പൽ ചെയർമാൻ പി.പി എൽദോസ് നിർവഹിച്ചു. മികച്ച സമൂഹത്തെ സൃഷ്ടിക്കാൻ അദ്ധ്യാപകർക്ക് സാധിക്കുമെന്നും വെല്ലുവിളികൾ ഏറ്റെടുത്ത് പുതുതലമുറയെ മുന്നോട്ട് നയിക്കാൻ പ്രാപ്തമായ ഭാവി അദ്ധ്യാപകരെ രൂപപ്പെടുത്തിയെടുക്കന്നതിൽ മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷൻ മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്നും മുൻസിപ്പൽ ചെയർമാൻ പറഞ്ഞു. ആർട്സ് ക്ലബ് ഉദ്ഘാടനം നർത്തകിയും ആരോഗ്യപ്രവർത്തകയുമായ ഡോ. ധന്യ ശശിധരൻ നിർവഹിച്ചു. തൊഴിലിനൊപ്പം കലാപരമായ കഴിവുകൾ കാത്തുസൂക്ഷിക്കുകയും പ്രകടനപരമാക്കുകയും ചെയ്യുമ്പോൾ ജീവിത ശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിക്കാൻ സഹായിക്കുമെന്ന് ഡോ.ധന്യ ശശിധരൻ പറഞ്ഞു. യൂണിയൻ ചെയർമാൻ ജോയൽ ഷാജി അദ്ധ്യക്ഷത വഹിച്ചു. കോളേജ് മാനേജർ വി.കെ നാരായണൻ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പ്രൊഫ. പി.ജെ ജേക്കബ്, അദ്ധ്യാപകരായ അനിഷ് പി. ചിറയ്ക്കൽ, ബാബുരാജ് എ, ബബിത ഭാസ്കർ, ആർട്സ് ക്ലബ് സെക്രട്ടറി ശ്രീലക്ഷ്മി എസ്, ജനറൽ സെക്രട്ടറി ആദിത്യൻ എസ് എന്നിവർ സംസാരിച്ചു.