കൊച്ചി: എറണാകുളം ഗുരുദേവ എഡ്യുക്കേഷൻ ട്രസ്റ്റ് നളന്ദ ഹയർ സെക്കൻഡറി സ്‌കൂൾ പ്രസിഡന്റായി എം.ആർ. ഗീത, സെക്രട്ടറിയായി കെ.ജി. ബാലൻ, ട്രഷററായി കെ.പി. രാജൻ എന്നിവരെ തിരഞ്ഞെടുത്തു. പൊതുയോഗത്തിൽ രക്ഷാധികാരി ഡോ. കെ.ആർ. രാജപ്പൻ അദ്ധ്യക്ഷനായി.
മറ്റു ഭാരവാഹികളായി സുരേഷ് ഭരതൻ (വൈസ് പ്രസിഡന്റ്), ടി.പി. പ്രസന്നൻ (ജോയിന്റ് സെക്രട്ടറി), അഡ്വ. ജാജ ബാബു, വി.എസ്. ശശിധരൻ, ജെ. ദീപ്തി, എ.ആർ. ദിനൂപ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു.