കളമശേരി: കളമശേരി വട്ടേക്കുന്നം മേക്കേരി ലൈൻറോഡിന് സമീപം വില്പനയ്ക്കായി സ്കൂട്ടറിൽ കൊണ്ടുവന്ന 2.144 കിലോ കഞ്ചാവ് പിടികൂടി. ഏലൂർ മഞ്ഞുമ്മൽ എം.എൽ.എ റോഡ്, കൂനത്തുവീട്ടിൽ കെ.ആർ. റഹിനാണ് (26) പിടിയിലായത്. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ. എ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിലുള്ള ഡാൻസ് ടീമാണ് പിടികൂടിയത്.