അങ്കമാലി: പീച്ചാനിക്കാട് ഗവ. യു.പി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിന്ന പ്ലാറ്റിനം ജൂബിലി ആഘോഷം ഉത്സവ് 2കെ25 സമാപിച്ചു. ജൂബിലി ചെയർമാനും വാർഡ് കൗൺസിലറുമായ റെജി മാത്യുവിന് പ്രധാനദ്ധ്യാപിക ബീന പീറ്റർ ജൂബിലി പതാക കൈമാറി സാംസ്കാരിക ഘോഷയാത്രയ്ക്ക് തുടക്കം കുറിച്ചു. റോജി എം. ജോൺ എം.എൽ.എ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. റെജി മാത്യു അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ അഡ്വ. ഷിയോപോൾ ജൂബിലി സ്മരണിക പ്രകാശിപ്പിച്ചു. എ.വി. ഏലിയാസ് സ്മരണിക ഏറ്റുവാങ്ങി. കുസാറ്റ് രജിസ്ട്രാർ പ്രൊഫ. ഡോ. എ.യു. അരുൺ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം രാജേഷ് പറവൂർ കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പോൾ ജോവർ, കൗൺസിലർമാരായ ജെസ്മി ജിജോ, പി.എൻ. ജോഷി, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ടി.വൈ. ഏലിയാസ്, പി.ടി.എ പ്രസിഡന്റ് എം.പി. അനിൽകുമാർ, വിചിത്ര രജീഷ്, ഷിമോണ റോജോ, സി.ജെ ആൻസൻ, സ്കൂൾ ലീഡർ വൈഗ അനീഷ്, ഹെഡ്മിസ്ട്രസ് ബീന പീറ്റർ, നൈസി പോൾ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാസന്ധ്യ അരങ്ങേറി. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.