അങ്കമാലി: വേങ്ങൂർ ഈസ്റ്റ് റെസിഡന്റ്സ് അസോസിയേഷൻ വാർഷികവും ഓണാഘോഷവും വേങ്ങൂർ സെന്റ് ജോസഫ് പള്ളി പാരിഷ് ഹാളിൽ റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് കെ.വി. പൗലോസ് അദ്ധ്യക്ഷനായി. എ.വി. രഘു, ലേഖ മധു, ഡോ. സ്റ്റിജി ജോസഫ്, ബീന ബാബു, വി.കെ. വിജയൻ, റോബി എബ്രഹാം, ശ്രീലേഖ സുനിൽ, മധുസൂദനൻ നായർ, കെ.എ.പൗലോസ്, എം.ജി. നാരായണൻ, പോളച്ചൻ പൗലോസ്, എൻ. ഗംഗകുമാർ, കെ.പി.സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളെ തിരഞ്ഞെടുത്തു.കലാപരിപാടികളും നടന്നു.