വൈപ്പിൻ: ചെറായി ശ്രീ ഗൗരീശ്വര ക്ഷേത്രത്തിൽ തീർത്ഥ കിണർ പുനർനിർമ്മാണം, ശ്രീകോവിൽ ചെമ്പോല മേയൽ, ചുറ്റമ്പലം മേൽക്കൂര പുതുക്കിപ്പണിയൽ, ധ്വജം പുനർപ്രതിഷ്ഠ തുടങ്ങിയ നവീകരണ യജ്ഞത്തിന് തുടക്കമായി. തീർത്ഥ കിണർ നെല്ലിപലക സ്ഥാപനം പ്രസിഡന്റ് കെ.കെ. പരമേശ്വരൻ നിർവ്വഹിച്ചു. സപതി മധു ആചാരി, തന്ത്രി പറവൂർ രാകേഷ്, മേൽശാന്തി എം.ജി. രാമചന്ദ്രൻ, ശില്പി ബിനീഷ് തുടങ്ങിയവർ കാർമ്മികത്വം വഹിച്ചു. സെക്രട്ടറി ഷെല്ലി, ട്രഷറർ റജി, അഡ്വ. കെ.ബി. നിഥിൻകുമാർ തുടങ്ങിയവർ സംബന്ധിച്ചു.