ചോറ്റാനിക്കര: പാറപ്പൊടി ഉൾപ്പെടെ കെട്ടിടനിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കുരീക്കാട്ടെ സ്ഥാപനം പ്രദേശവാസികൾക്ക് ദുരിതംവിതയ്ക്കുന്നതായി പരാതി. പൊടിശല്യവും ശബ്ദമലിനീകരണവും കാരണം പൊറുതിമുട്ടിയ പ്രദേശവാസികൾ പരാതി നൽകിയെങ്കിലും പഞ്ചായത്ത് അനങ്ങുന്നില്ല. രൂക്ഷമായ പൊടിശല്യം പലരേയും രോഗികളാക്കി. കുട്ടികൾക്ക് വിട്ടുമാറാത്ത ചുമയാണ്. ഇരുചക്രവാഹനക്കാരുടെ കണ്ണിലേക്ക് പാറപ്പൊടി കാറ്റിൽ പറന്നുവീണ് അപകടവും പതിവായി. സ്ഥാപനത്തിനെതിരെ അയൽവാസികളുടെ പരാതി ലഭിച്ചിട്ടുണ്ട്. അന്വേഷിച്ച് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രാജേഷ് പറഞ്ഞു.