കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318സിയും ലൂർദ് ആശുപത്രിയും ഹൃദയദിനത്തിന്റെ ഭാഗമായി 28ന് രാവിലെ 7ന് നഴ്‌സിംഗ് വിദ്യാർത്ഥികൾ മറൈൻഡ്രൈവിൽ ഫ്ളാഷ്മോബ് അവതരിപ്പിക്കും. 7.30ന് ബൈക്ക്‌റാലി, സൈക്കിൾറാലി, വാക്കത്തൺ എന്നിവ എ.സി.പി സിബിടോം ഫ്‌ളാഗ് ഓഫ് ചെയ്യും. സെന്റ് തെരേസസ് കോളേജിൽ സമാപിക്കും. ലയൺസ് ഗവർണർ കെ.ബി ഷൈൻകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ലൂർദ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് സെക്കുരിയ ഉദ്ഘാടനം ചെയ്യുമെന്ന് സെക്രട്ടറി ജോസ് പൈനാടത്ത് അറിയിച്ചു.