
കാക്കനാട്: തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെയും എൻ.എസ്. എസ്.വളന്റിയേഴ്സിന്റെയും നേതൃത്വത്തിൽ പ്ലാസ്റ്റിക് മുക്ത പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി വിത്തുകൾ നിക്ഷേപിച്ച പേപ്പർ സീഡ് പേനകൾ നിർമ്മിച്ച് സ്കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിതരണം ചെയ്തു .പ്രിൻസിപ്പൽ ടി.തോമസ്, അദ്ധ്യാപകരായ ടെസ്സി ജോൺ, ആശ ദേവസി, ശ്രീജ.പി ചന്ദ്രൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.