മൂവാറ്റുപുഴ: കവയിത്രി അംബികയുടെ കവിതാ സമാഹാരമായ 'അകം' ഇന്ന് വൈകിട്ട് 4.30ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗത്തിൽ ഡോ. കെ. ജി പൗലോസ് പ്രകാശിപ്പിക്കും. പ്രദീപ് പൈമ പുസ്തകം ഏറ്റുവാങ്ങും. കവയിത്രി സിന്ധു ഉല്ലാസ് പുസ്തകം പരിചയപ്പെടുത്തും. പുരോഗമന കലാസാഹിത്യസംഘം മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.