dh

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നൽകുന്ന തിരുവൈരാണിക്കുളത്തപ്പൻ പുരസ്കാരവിതരണവും നവരാത്രി സംഗീതോത്സവ ഉദ്ഘാടനവും ജില്ലാ അസി. കളക്ടർ പാർവ്വതി ഗോപകുമാർ നിർവ്വഹിച്ചു. കൂടിയാട്ട കലാകാരൻ മാർഗ്ഗി സജീവ് നാരായണ ചാക്യാർ പുരസ്കാരം ഏറ്റുവാങ്ങി. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ.മോഹൻകുമാർ അദ്ധ്യക്ഷനായി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ് സി കെമിസ്ട്രി നാലാം റാങ്ക് കരസ്ഥമാക്കിയ അഞ്ജന വേണുഗോപാൽ, എറണാകുളം ജില്ലാ സീനിയർ ഗേൾസ് ഫുട്ബോൾ ടീമിലേക്ക് തിരഞ്ഞെടുത്ത ഗാർഗി അശോകൻ എന്നിവരെ ആദരിച്ചു. റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ, അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട്, ജോ. സെക്രട്ടറി പി. ആർ.ഷാജികുമാർ, എം. എസ് അശോകൻ എന്നിവർ സംസാരിച്ചു.