ചോറ്റാനിക്കര: മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പത്താംവാർഡിൽ ആരക്കുന്നം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേത്യത്വത്തിൽ ജീവിതശൈലി രോഗനിർണയക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പഞ്ചായത്ത് മെമ്പർ ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു.ജെ.എച്ച്.ഐ എം.വി. മായമോൾ, ജെ.പി.എച്ച്.എൻ കെ.പി. അഞ്ജുമോൾ, എം.വി. ജോമോൾ, കെ.പി. സിജി എന്നിവർ നേതൃത്വം നൽകി. സൗജന്യപ്രഷർ, ഷുഗർ പരിശോധനയും നടന്നു.