
നെടുമ്പാശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചന്റ്സ് വെൽഫെയർ ട്രസ്റ്റ്, മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച തലമുറ സംഗമം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായി. ജില്ലാതലം വരെയുള്ള മുൻകാല പ്രവർത്തകരായ എ.കെ. പിയൂസ്, കെ.ബി. മോഹനൻ, ഉഷാ രഘുനാഥ്, എൻ.എസ്. ഇളയത് തുടങ്ങിയവരെ ആദരിച്ചു. സംഘം പരിധിയിലുള്ള യൂണിറ്റുകളിലെ പ്രവർത്തകർ അണിനിരന്ന ഓണാഘോഷവും ആവേശമായി. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, എ.വി. രാജഗോപാൽ, കെ.ജെ. ഫ്രാൻസിസ്, പി.കെ. എസ്‌തോസ്, ജോയ് ജോസഫ്, ടി.എസ്. മുരളി, പി.കെ. അശോക് കുമാർ, വി.എ. പ്രഭാകരൻ, പി.പി. ബാബുരാജ്, കെ.കെ. ബോബി, പി.ജെ. ജോയ്, ബിന്നി തരിയൻ, പി.ജെ. ജോണി, പോളി കാച്ചപ്പിള്ളി, ഷൈജൻ.പി. പോൾ, ഷാജി മേത്തർ, ഷൈബി ബെന്നി, ആർ. സരിത, ആനി റപ്പായി, ജിന്നി പ്രിൻസ് എന്നിവർ സംസാരിച്ചു.