stadium

മുവാറ്റുപുഴ: ഒളിമ്പ്യൻ ചന്ദ്രശേഖരൻ നായർ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം പൂർത്തിയാക്കി മൂന്ന് മാസത്തിനുള്ളിൽ നാടിനു സമർപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. 42 കോടി രൂപ മുതൽമുടക്കുള്ള ഈ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ കുര്യൻമലയിൽ നിർമ്മാണം പൂർത്തീകരിച്ച കെ. ആർ സദാശിവൻ നായർ സ്മാരക മുൻസിപ്പൽ മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ പി. പി എൽദോസ് അദ്ധ്യക്ഷത വഹിച്ചു. മാത്യൂ കുഴൽനാടൻ എം.എൽ .എ, സംസ്ഥാന സ്പോർട്ട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം മേരി ജോർജ് തോട്ടം, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് കുര്യാക്കോസ്, പി .എം. അബ്ദുൽ സലാം, അജി മുണ്ടാട്ട്, നിസ അഷറഫ്, മുനിസിപ്പൽ സെക്രട്ടറി സിനി ബിജു, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, കൗൺസിലർമാരായ കെ.ജി. അനിൽകുമാർ, അമൽ ബാബു തുടങ്ങിയവർ പങ്കെടുത്തു.

കുര്യൻമല മിനി സ്റ്റേഡിയം

സമീപ പഞ്ചായത്തുകളായ വാളകം, പായിപ്ര എന്നിവിടങ്ങളിലെ യുവാക്കൾക്ക് കൂടി പ്രയോജനം ലഭിക്കുന്നതിനാണ് കുര്യൻമലയിൽ കളിക്കളം നിർമ്മിച്ചിരിക്കുന്നത്. സർക്കാരിൽ നിന്നും 35 ലക്ഷം രൂപയും നഗരസഭ വിഹിതവും ഡീൻ കുര്യാക്കോസ് എം.പി. ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വീതവും ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ. യുടെ ഫണ്ടിൽ നിന്നു 15 ലക്ഷം രൂപയും സ്റ്റേഡിയത്തിനായി വിനിയോഗിച്ചു.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള 80 സെന്റ് സ്ഥലത്ത്

 70 ലക്ഷത്തോളം രൂപ ചെലവ്

 ടർഫ് മാതൃകയിൽ ഗാലറി, മഡ് കോർട്ട്, ഓഫീസ്, വിശ്രമ മുറികൾ,ഫ്ലഡ് ലൈറ്റ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ