തൃപ്പൂണിത്തുറ: എറണാകുളം ജില്ല വിമുക്തിമിഷനും മനയ്ക്കൽ റെസിഡന്റ്സ് അസോസിയേഷനും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധക്ലാസ് ഞായറാഴ്ച രാവിലെ പത്തിന് നടത്തും. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയരാജ് നയിക്കും. തുടർന്ന് ജില്ലാ വിമുക്തി മിഷന്റെ ഓട്ടൻതുള്ളൽ.