poyaly

മൂവാറ്റുപുഴ: സിപാസ് ടീച്ചർ ട്രെയിനിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക വിനോദ സഞ്ചാര ദിനം ടൂറിസ്റ്റ് കേന്ദ്രമായ പോയാലിമലയിൽ ആഘോഷിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് അലിയാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജയശ്രീ പി.ജി അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഫി വിനോദ സഞ്ചാര ദിന സന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് ഖാൻ മുഖ്യപ്രഭാഷണം നടത്തി.

ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പോയാലി മലയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പോയാലി മലയിലെ ജൈവ വൈവിദ്ധ്യങ്ങളെ തിരിച്ചറിയുന്നതിനായി എൻ.എസ്.എസിന്റെയും നാച്ചുറൽ സയൻസ് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സർവ്വെ, ജൈവ വൈവിദ്ധ്യ രേഖ തയ്യാറാക്കൽ, പ്രൊജക്ട് അവതരണം, കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. പോയാലിമല സംരക്ഷണ കേന്ദ്രത്തിൽ 73 ഇനം സസ്യങ്ങളെയും 14 ഇനം ജീവജാലങ്ങളെയും കണ്ടെത്തി. സംസ്ഥാന അദ്ധ്യപക അവാർഡ് ജേതാവ് കെ.എം. നൗഫൽ, പോയാലിമല സംരക്ഷണ സമിതി അംഗം നൗഫൽ പി.എം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഗംഗ പി.എസ്, അദ്ധ്യാപികയായ പൗസി വി.എ, വിദ്യാർത്ഥികളായ ശ്രീരാജ് കെ.ആർ, ജോസഫ് ജെ.ആർ, കൃഷ്ണ എം.ബി, ഗ്ലോറി ജോർജ്, അനുഗ്രഹ് കൃഷ്ണൻ, അനുപമ സി.പി എന്നിവർ സംസാരിച്ചു.