കൊച്ചി: എറണാകുളം നിയോജമണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് ബി.പി.സി.എൽ സഹായത്തോടെ ടി.ജെ. വിനോദ് എം.എൽ.എ നടപ്പാക്കുന്ന പ്രഭാതഭക്ഷണ പദ്ധതി ‘ഗുഡ് മോർണിംഗ് എറണാകുളം’ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പദ്ധതി സംസ്ഥാനത്തിന് മുഴുവൻ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. 37 വിദ്യാലയങ്ങളിലെ 7970 വിദ്യാർത്ഥികളാണ് ഉപഭോക്താക്കൾ. പെരുമാനൂർ സെന്റ് തോമസ് സ്‌കൂളിൽ നടന്ന പരിപാടിയിൽ ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി.
ബി.പി.സി.എൽ ചീഫ് ജനറൽ മാനേജർ ജോർജ് തോമസ്, എച്ച്.ആർ മാനേജർ വിനീത് വർഗീസ്, ചേരാനാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, ഡി.ഇ.ഒ സക്കീന മലയിൽ, തേവര അർബൻ സഹകരണബാങ്ക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണൻ, സ്‌കൂൾ മാനേജർ സിസ്റ്റർ ടെർലി, പ്രധാനാദ്ധ്യാപിക സിസ്റ്റർ ഗ്രെയ്സ്മിൻ, പി.ടി.എ പ്രസിഡന്റ് ലിജോ ആന്റണി, കൗൺസിലർമാരായ ലതിക, ബെൻസി ബെന്നി, എം.ജി. അരിസ്റ്റോട്ടിൽ, മിനി വിവേര, മിനി ദിലീപ്, രജനി മണി, ആന്റണി കുരീത്തറ തുടങ്ങിയവർ പങ്കെടുത്തു.