കാക്കനാട്: കേരളത്തിലെ ആധുനിക വ്യവസായ മേഖലയുടെ വഴികാട്ടിയായ എം.കെ.കെ. നായരുടെ 38-ാം അനുസ്മരണം നാളെ വൈകിട്ട് 5ന് കാക്കനാട് മാവേലിപുരം ഓണംപാർക്കിൽ വച്ച് നടക്കും. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തും. ടി.എം. എബ്രഹാം, ഡോ. എം.പി. സുകുമാരൻനായർ, എം.സി. ദിലീപ്കുമാർ, പി.പി. സേവ്യർ, എൻ.ഇ. സുധീർ, എ.സി.കെ.നായർ തുടങ്ങിയവർ പങ്കെടുക്കും.