nas

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ ഒന്ന്, പത്ത് വാർഡുകൾ ഉൾപ്പെടുന്ന ഐരാപുരം നുസ്രത്ത് നഗറിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്ന നുസ്രത്ത് നഗർ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് അംഗം പി.ജി. അനിൽകുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ജോർജ് ഇടപ്പരത്തി, എസ്. ശ്രീലക്ഷ്മി എന്നിവരും ജബ്ബാർ തച്ചയിൽ, വി.കെ. അജിതൻ, പി.വി. ഐസക്ക്, കെ.കെ. ഗോപാലൻ,കെ.എം. അലി, നാസർ ഐരാപുരം എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.