പള്ളുരുത്തി: വി.എസ്. കൃഷ്ണൻ ഭാഗവതർ സ്മൃതിസായാഹ്നവും അനുസ്മരണവും ഒക്ടോബർ 2ന് നടക്കും. വൈകിട്ട് 4ന് ധന്വന്തരി ഹാളിൽ നടക്കുന്ന പരിപാടി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കെ.ജെ. മാക്സി എം.എൽ.എ, കെ.എം. ധർമ്മൻ, വി.കെ. പ്രകാശൻ, വി.കെ. പ്രതാപൻ, ഇടക്കൊച്ചി സലിംകുമാർ തുടങ്ങിയവർ സംബന്ധിക്കും. മോളി കണ്ണമാലി, ഹസനാർ പള്ളുരുത്തി, കുമ്പളങ്ങി വിജയൻ, കെ.സി. ധർമ്മൻ, വൈക്കം അരുൺകുമാർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ഗായിക ലതികയ്ക്ക് വി.എസ്. കൃഷ്ണൻ ഭാഗവതർ അവാർഡ് നൽകും ഇരുപത്തയ്യായിരം രൂപയും പ്രശംസാപത്രവുമാണ് അവാർഡ്. ഗുരുവന്ദനം, പഞ്ചരത്ന കീർത്താനാലാപനം, വൈദ്യസഹായ, വിദ്യാഭ്യാസ അവാർഡ് വി​​തരണം, ഭരതനാട്യം, ഗാനമേള എന്നിവ നടക്കും.