കൊച്ചി: എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിൽ 948 അംഗസംഘങ്ങളുള്ള മിൽമ എറണാകുളം മേഖലാ യൂണിയന്റെ അവാർഡുകൾ 27ന് പെരുമ്പാവൂർ മുനിസിപ്പൽ ടൗൺഹാളിൽ ചെയർമാൻ സി.എൻ. വത്സലൻപിള്ള സമ്മാനിക്കും.
മാതൃകാ സംഘങ്ങൾ: മണീട് (എറണാകുളം), കുറ്റിച്ചിറ (തൃശൂർ), വാലാച്ചിറ (കോട്ടയം), രാജമുടി ( ഇടുക്കി ജില്ല). മികച്ച മിൽക്ക് കൂളർ യൂണിറ്റുകൾ: പണ്ടപ്പിള്ളി (എറണാകുളം), ആനന്ദപുരം (തൃശൂർ), ളാക്കാട്ടൂർ (കോട്ടയം), ശാന്തിഗ്രാം (ഇടുക്കി ). ഗുണനിലവാരമുള്ള സംഘങ്ങൾ: തുറവൂർ (എറണാകുളം), മായന്നൂർ (തൃശൂർ), കാനംകെ (കോട്ടയം), അറക്കുളം (ഇടുക്കി). മാതൃക കർഷകർക്കുള്ള ക്ഷീരമിത്ര അവാർഡ്: ബിൻസി ഷൈൻ, (എറണാകുളം), ബീന ജസ്റ്റിൻ (തൃശൂർ), ബിജുമോൻ തോമസ് (കോട്ടയം), ജിൻസ് കുര്യൻ (ഇടുക്കി ). ചെറുകിട കർഷകർക്കുള്ള ക്ഷീരമിത്ര അവാർഡ്: സൗമിനി ജെബി, (എറണാകുളം), പ്രഭലകുമാരി (തൃശൂർ), ഷാജി ജോസ് (കോട്ടയം), ഷിനി മാനുവൽ (ഇടുക്കി ).
മാർക്കറ്റിംഗിലെ മികവിന് മിൽമ മിത്ര അവാർഡ്: ഗുരുവായൂർ ദേവസ്വം, ഫാക്ട്, എയിംസ് എറണാകുളം, വിനായക് കാറ്റേഴ്‌സ്, ബി.പി.സി.എൽ, സൗഭാഗ്യ ഏജൻസീസ്. ഡീലർമാർക്കുള്ള അവാർഡുകൾ: കെ.സി. ചന്ദ്രശേഖരൻ, കെ. രാധാകൃഷ്ണൻ, അബ്ദുൾ റഹിം, രാധിക. ഷോപ്പി ജനറൽ വിഭാഗം: അനിൽകുമാർ. ആപ്‌കോസ് ഷോപ്പി വിഭാഗം: കുറ്റികാട്ട് ആപ്‌കോസ്.