
തോപ്പുംപടി: ബി.ഒ.ടി പാലത്തിൽ സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയശേഷം ഇറങ്ങിയോടിയ ഡ്രൈവറെ പിടികൂടാനാകാതെ പൊലീസ്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഫോർട്ട്കൊച്ചി - കളമശേരി റൂട്ടിൽ ഓടുന്ന റോഡ്നെറ്റ് എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. എളമക്കര പള്ളിപ്പറമ്പിൽ ജോസ് ഡൊമിനിക്കാണ് (42) അപകടത്തിൽ മരിച്ചത്. അമിതവേഗത്തിലെത്തിയ ബസ് സ്കൂട്ടർ യാത്രികനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
സ്കൂട്ടർ യാത്രക്കാരനെ അതുവഴി സഞ്ചരിച്ചിരുന്നവർ ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കി ലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞെത്തിയ കോൺഗ്രസ് പ്രവർത്തകർ പാലത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്ന് ബസുടമയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു.