
പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പറവൂരിന്റെ പൗരാണികതയും സമകാലികതയും അറിയുന്നതിന് പൈതൃക കേന്ദ്രങ്ങളിലും സാമൂഹ്യ കേന്ദ്രങ്ങളിലേക്കും യാത്ര നടത്തി. പാലിയം കൊട്ടാരം, മ്യൂസിയം, സിനഗോഗ്, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസ്, ബഡ്സ് സ്കൂൾ, പ്ളാസ്റ്റിക് ക്രഷിംഗ് യൂണിറ്റ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സന്ദർശിച്ചു. യാത്രയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ എം.എസ്. പ്രീതി നിർവഹിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, വൈസ് പ്രസിഡന്റ് വി.യു. ശ്രീജിത്ത് എന്നിവർ ഓരോ കേന്ദ്രങ്ങളിലെയും ചരിത്രം, പൗരാണീകത, സമകാലിക സ്ഥിതി എന്നിവയെക്കുറിച്ച് വിശദീകരിച്ചു. സ്കൗട്ട് മാസ്റ്റർ കെ.പി. സജിമോൻ, ഗൈഡ്സ് ക്യാപ്റ്റൻ ആർ. ശ്രീകല എന്നിവർ നേതൃത്വം നൽകി.