പള്ളുരുത്തി: കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭാ ക്ലാർക്ക് പണവുമായി വിജിലൻസിന്റെ പിടിയിലായ സംഭവവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ പൊലീസ് പിടിവലിയിൽ ന്യൂനപക്ഷസെൽ ജില്ലാ സെക്രട്ടറി ടി.എ.സിയാദിന് നട്ടെല്ലിന് ഗുരുതരപരിക്കേറ്റു. വിദഗ്ദ്ധ ചികിത്സയ്ക്കായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിയാദിനെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സന്ദർശിച്ചു. സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ആർ. ശ്രീകുമാർ പറഞ്ഞു.