benny-mp

ആലുവ: ഹയർ സെക്കൻഡറി പഠന ശേഷം ഉപരിപഠന സാദ്ധ്യതകൾ മനസിലാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ്‌സ് കൗൺസിലിംഗ് സെൽ ആലുവ വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച മിനി എക്‌സ്‌പോയുടെ ആദ്യദിനം മാത്രം ആയിരക്കണക്കിന് കുട്ടികളെത്തി. ആലുവ സെന്റ് ഫ്രാൻസിസ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന എക്സ്പോ ഇന്നും തുടരും.

വിദ്യാഭ്യാസ ജില്ലയിലെ 55 സർക്കാർ, അർദ്ധ സർക്കാർ സ്‌കൂളിൽ നിന്നായി 5500 ലധികം കുട്ടികളാണ് മുൻകൂറായി രജിസ്റ്റർ ചെയ്തിരുന്നത്. ഇന്നലെ മാത്രം 3000ത്തിലേറെ കുട്ടികളെത്തി. കായിക വിദ്യാഭ്യാസം, മത്സര പരീക്ഷകൾ, പോളിടെക്‌നിക്, ഐ.ടി.ഐ, സയൻസ് റിസർച്ച് സ്ഥാപനങ്ങൾ, സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് തുടങ്ങിയ 14 സ്റ്റാളുകളും എൽ.ബി.എസ് തുടങ്ങി 15 സ്റ്റാളുകളും ഉണ്ട്.

ബെന്നി ബഹ്നാൻ എം.പി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനായി. വാർഡ് കൗൺസിലർ കെ. ജയകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ സ്മിത ജോസഫ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ദിവ്യ, പി.ടി.എ പ്രസിഡന്റ് രാജീവ് ചന്ദ്രൻ, ജില്ല സി.ജി.എ.സി കോ ഓർഡിനേറ്റർ കെ.എ. അമീർ ഫൈസൽ, സി.എ. ബിജോയ്, മനോജ് എൻ. പോൾ, പ്രമോദ് മാല്യങ്കര എന്നിവർ സംസാരിച്ചു.