
മൂവാറ്റുപുഴ: വീട് നിർമ്മാണത്തിനിടെ അന്യസംസ്ഥാന തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ബംഗാൾ സ്വദേശി മുകളേഷ് റഹ്‌മാൻ (45)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെ കിഴക്കേക്കര കുറുപ്പുതലത്തിൽ ബഷീറിന്റെ വീട്ടിലായിരുന്നു സംഭവം. അറ്റകുറ്റപണികൾക്കിടെ ശുചീകരണ പ്രവർത്തനം നടത്തുമ്പോഴാണ് ഷോക്കേറ്റത്. ഉടൻ തന്നെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന്ശേഷം ബന്ധുക്കൾക്ക് കൈമാറി.