പെരുമ്പാവൂർ: തുരുത്തിക്കാവ് ഭഗവതി ക്ഷേത്രത്തില നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ക്ഷേത്രം മേൽശാന്തി പായ്ക്കാട്ടുമന നിഥിൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് 7ന് പൂജവയ്പ്. ചൊവ്വാഴ്ച സരസ്വതി പൂജ, ബുധനാഴ്ച ആയുധപൂജ, വ്യാഴാഴ്ച രാവിലെ 8.30ന് പൂജയെടുപ്പ്, വിദ്യാരംഭം എന്നീ ചടങ്ങുകൾ നടക്കും.