പെരുമ്പാവൂർ: നാഷണൽ എക്‌സ് സർവീസ്‌മെൻ കോ ഓർഡിനേഷൻ കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയുടെ 29-ാമത് വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 9.30ന് പെരുമ്പാവൂർ വൈ.എം.സി.എ. ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ. ബി. ടോണി അദ്ധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ അവാർഡ് ദാനം നിർവഹിക്കും. 80 വയസിനു മുകളിലുള്ള അംഗങ്ങളെ ആദരിക്കൽ, ജില്ലാ സൈനിക ബോർഡിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് എന്നിവയും ഉണ്ടായിരിക്കും. പ്രസിഡന്റ് അഡ്വ. ബി. ടോണി, ജോ. സെക്രട്ടറി ഡി. ജോർജ്, പി.പി. രവീന്ദ്രൻ, പി.എച്ച്.എം. സലിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.