vachal

പെരുമ്പാവൂർ: കൂവപ്പടി പഞ്ചായത്തിലെ 17-ാം വാർഡിലെ വച്ചാൽ പാടത്ത് സപ്ലൈകോ ഗോഡൗണിന് പുറകിൽ അനധികൃതമായി നടക്കുന്ന

ഗോഡൗൺ നിർമ്മാണം പഞ്ചായത്ത് തടഞ്ഞു. കഴിഞ്ഞ ഓണം അവധി ദിവസങ്ങളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്താൻ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു. ഇത് ലംഘിച്ചു വീണ്ടും നിർമാണം നടത്തുന്നത് നേരിൽകണ്ട പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നിർമ്മാണം പൊളിക്കാൻ നോട്ടീസ് പതിച്ചു. അയൽവാസിയുടെ പരാതിയിൽ ഒരു വർഷമായി യാതൊരു വിധ അനുമതിയും ഇല്ലാതെയുള്ള നിർമ്മാണം നിർത്താൻ പഞ്ചായത്ത് സെക്രട്ടറി രണ്ട് തവണ നോട്ടീസ് നൽകിയിരുന്ന കെട്ടിടമാണിത്.