mathil
നിർമ്മാണത്തിൽ ഇരുന്ന പ്ലൈവുഡ് കമ്പനിയുടെ മതിലിടിഞ്ഞ നിലയിൽ

മൂവാറ്റുപുഴ: നിർമ്മാണത്തിലിരിക്കുന്ന പ്ലൈവുഡ് കമ്പനിയുടെ മതിലിടിഞ്ഞുവീണു. പായിപ്ര പഞ്ചായത്ത് പത്താം വാർഡിൽ വാരിക്കാട്ട് കവല കിഴക്കേകടവ് കനാൽബണ്ട് റോഡിൽ പ്ലൈവുഡ് കമ്പനിയുടെ ഭാഗമായി നിർമ്മിച്ച കൂറ്റൻ മതിലാണ് ഇടിഞ്ഞുവീണത്. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം. 75 അടിയോളം ഉയരമുള്ളതും 150 അടിയോളം നീളമുള്ളതുമാണ് മതിൽ. ഇതിൽ ഏറിയ ഭാഗവും തകർന്ന് വീണു. ബാക്കിയുള്ള ഭാഗം അപകടാവസ്ഥയിലാണ്. വാരിക്കാട്ട് സലിമിന്റെ വീട്ടുവളപ്പിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. ബാക്കിയുള്ള ഭാഗം സമീപത്തെ വീടുകൾക്ക് ഭീഷണിയാണ്. പുതുതായി മണ്ണിട്ട് ഉയർത്തിയ ഭാഗം ഉൾപ്പെടുന്ന രണ്ടര ഏക്കറോളം സ്ഥലത്താണ് കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.