കൊച്ചി: സ്വാമി ബോധാനന്ദയുടെ 98-ാം സമാധി​ദി​നാചരണത്തി​ന്റെ ഭാഗമായ അനുസ്മരണ സമ്മേളനം ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘം സെക്രട്ടറി പി.പി. രാജൻ അദ്ധ്യക്ഷനായി. ട്രഷറർ എൻ. സുഗതൻ, വനിതാസംഘം സെക്രട്ടറി ലീല പരമേശ്വരൻ, യുവജനസംഘം സെക്രട്ടറി ടി.വി. വിജീഷ് എന്നിവർ സംസാരിച്ചു.