കൊച്ചി: റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ മിഡ് ടൗൺ കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കൽ ലക്ഷ്യമിട്ട് എറണാകുളം എസ്.ആർ.വി സ്‌കൂളിൽ നടപ്പിലാക്കുന്ന ഗിഫ്റ്റ് ഒഫ് റീഡിംഗ് സ്‌കോളർഷിപ്പ് പദ്ധതിയിലെ ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ വിജയികൾക്ക് സ്‌കോളർഷിപ്പ് കൈമാറി. റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ മിഡ്ടൗൺ പ്രസിഡന്റ് അഡ്വ.പി. ഗോപകുമാർ അദ്ധ്യക്ഷനായി. പ്രൊഫ.ബി.ആർ. അജിത് വിജയികൾക്ക് സ്‌കോളർഷിപ്പുകൾ കൈമാറി.
എസ്.ആർ.വി ഹൈസ്‌കൂൾ പ്രിൻസിപ്പൽ എ.എൻ. ബിജു, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജിൻസി ജോസഫ്, ഹൈസ്‌കൂൾ പ്രധാന അദ്ധ്യാപിക ടി.കെ. സീമ, യു.പി സ്‌കൂൾ പ്രധാന അദ്ധ്യാപിക പി.പി. സജിനി, റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ മിഡ്ടൗൺ മുൻ പ്രസിഡന്റുമാരായ ടി.ടി. തോമസ്, കെ.കെ. ജോർജ് തുടങ്ങിയവർ സംസാരിച്ചു.