പെരുമ്പാവൂർ: കാൽപന്തിനെ പ്രണയിക്കുന്നവർ സംഘടിപ്പിക്കുന്ന 2-ാമത് അഖില കേരള വെറ്ററൻസ് ഫുട്ബാൾ ടൂർണമെന്റ് 26,27,28 തീയ്യതികളിൽ വൈകിട്ട് 6 മുതൽ രാത്രി 11വരെ മാവിൻച്ചുവട് ടർഫ് ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ പ്രമുഖ 16 ടീമുകൾ പങ്കെടുക്കും. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽഡിയോ ഉദ്ഘാടനം നിർവഹിക്കും. മുൻ ഇന്ത്യൻ ഫുട്ബാൾ താരം പി.ആർ ഹർഷൻ മുഖ്യാതിഥിയായി പങ്കെടുക്കും. ടൂർണമെന്റ് കമ്മറ്റി ചെയർമാൻ പി.എം. ഇസ്മായിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ജനറൽ കൺവീനർ അബ്ദുൽ കരീം, വൈസ് ചെയർമാൻ സിദ്ദീക്ക് വടക്കൻ എന്നിവർ സംസാരിക്കും.