കൊച്ചി: പൊതുവഴിയിൽ വച്ച് യുവതിയെ കടന്നുപിടിച്ച കേസിലെ പ്രതിക്ക് ഒരു വർഷം തടവും 10,000 രൂപ പിഴയും വിധിച്ച് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. എളമക്കര സ്വദേശി
ധനേഷ് മാത്യു മാഞ്ഞൂരാനെതിരെയാണ് മജിസ്‌ട്രേറ്റ് എ. അഭിരാമി ശിക്ഷ വിധിച്ചത്. 2016 ജൂലായ് 14ന് വൈകിട്ട് 7ന് മുല്ലശേരിക്കനാൽ റോഡിൽ വച്ച് യുവതിയെ കയറിപ്പിടിച്ചുവെന്നാണ് കുറ്റം. പിഴത്തുകയുടെ പകുതി പരാതിക്കാരിക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർമാരായ ഇ.കെ. ഷീജ, എം.സി. അനീഷ്, ഹണി ജേക്കബ് എന്നിവർ ഹാജരായി. സെൻട്രൽ പൊലീസാണ് കുറ്റപത്രം സമർപ്പിച്ചത്.