nss-uni
എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജിൽ ദേശീയ എൻ.എസ്.എസ് ദിനാഘോഷത്തോടനുബന്ധിച്ച് ഒന്നാം വർഷ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കുള്ള എൻ.എസ്.എസ് യൂണിഫോം പ്രകാശിപ്പിക്കുന്നു

ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജിൽ സംഘടിപ്പിച്ച ദേശീയ എൻ.എസ്.എസ് ദിനാഘോഷം ​കോളേജ് മാനേജ്‌മെന്റ് സെക്രട്ടറി അഡ്വ. ഇസ്മായിൽഖാൻ ഉദ്ഘാടനം ചെയ്തു. ഒന്നാം വർഷ എൻ.എസ്.എസ് വിദ്യാർത്ഥികൾക്കുള്ള യൂണിഫോം പ്രകാശിപ്പിച്ചു. പി.എം. അബ്ദുൽ ജബ്ബാർ എൻ.എസ്.എസ് ദിന സന്ദേശം നൽകി.
​കോളേജ് പ്രിൻസിപ്പൽ ഡോ. രാജ് മോഹൻ കടവിൽ ആമുഖ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ ടി.എ. രാജഗോപാൽ, വി.ബി. ബുഷറ എന്നിവർ സംസാരിച്ചു.