ആലുവ: എടത്തല അൽ അമീൻ കോളേജ് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ടൂറിസം ദിനാചരണം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടൂറിസം ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും തയ്യാറാക്കിയ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളുടെ സമഗ്ര പഠന റിപ്പോർട്ട് കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ, അഡ്വ. സജിവ് ജോസഫ് എം.എൽ.എയ്ക്ക് കൈമാറി. പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, ഐ.ക്യു.എ.സി കോഓർഡിനേറ്റർ ഡോ. ലീന വർഗീസ്, ടൂറിസം ഡിപ്പാർട്ട്മെന്റ് മേധാവി ജിസ് തെരേസ, അനീഷ് കുട്ടപ്പൻ, ഷൈനി സെയീദ്, വന്ദന വേണുഗോപാൽ എന്നിവർ പങ്കെടുത്തു.