മട്ടാഞ്ചേരി: മർച്ചന്റ്‌സ് യൂണിയൻ വാർഷിക പൊതുയോഗവും വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും കൗൺസിലർ ശ്യാമള എസ്. പ്രഭു ഉദ്ഘാടനം ചെയ്തു. വി.കെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.എം. ഹസൻ മുഖ്യപ്രഭാഷണം നടത്തി. ജി.എസ്. നായിഡു അവാർഡ് ദാനം നിർവഹിച്ചു. കൗൺസിലർ കെ.എ. മനാഫ്,അഡ്വ. ജനാർദന ഷേണായി, ദിനേശ് ഷേണായി,എച്ച്. മോഹൻകുമാർ കമ്മത്ത്,എം. ഗോവിന്ദ്, എസ്. സ്വാതി എന്നിവർ സംസാരിച്ചു.