neeledevi-antherjanam

കോലഞ്ചേരി: കറുകപ്പിള്ളി പെരിങ്ങോട്ടുള്ളി ഇല്ലത്ത് പരേതനായ ഡോ. പി.പി. നാരായണൻ നമ്പൂതിരിയുടെ (കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ചരിത്ര വിഭാഗം മുൻ തലവൻ) ഭാര്യ നീലിദേവി അന്തർജനം (100) നിര്യാതയായി. കോട്ടയം കുടമാളൂർ വ്ളായിക്കോട്ടുമന കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് 6ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. പി.എൻ. കൃഷ്ണൻ (റിട്ട. സയന്റിസ്റ്റ്, പാലക്കാട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ), പി. രാജൻ (റിട്ട. ഇൻഡസ്ട്രീസ് ഓഫീസർ), പി.എൻ. വാസുദേവൻ (സ്‌പെഷ്യലിസ്റ്റ് ഓഡിറ്റർ, ബ്യൂറോസ് വെറിറ്റാസ്), പി.എൻ. ചന്ദ്രിക, പി. രമ, പി.എൻ. ശോഭ. മരുമക്കൾ: പരേതയായ ഉമ കൃഷ്ണൻ, എം.പി. ലതിക, ശൈലജ വാസുദേവൻ, ശ്രീകുമാരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, പരേതനായ മോഹൻകുമാർ.