max-binoy
മാക്സ് ബിനോയ്

കൊച്ചി: കലൂരിലെ സർവീസ് സെന്ററിൽനിന്ന് ബൈക്ക് കടത്തിക്കൊണ്ടുപോയ കേസിൽ 18 വയസുകാരനുൾപ്പെടെ മൂന്നുപേരെ എറണാകുളം നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘത്തിലെ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.

ഏറ്റുമാനൂർ പേരൂർ ചെറുവാണ്ടൂർ തെല്ലകത്തുകുഴി തോപ്പിൽവീട്ടിൽ മാക്സ് ബിനോയിയാണ് (18) പിടിയിലായത്. കഴിഞ്ഞ 18ന് പുലർച്ചെയാണ് ലിസി ആശുപത്രിക്ക് സമീപമുള്ള സർവീസ് സെന്ററിൽ പാർക്ക് ചെയ്തിരുന്ന തൃശൂർ സ്വദേശിയുടെ പൾസർ ബൈക്ക് കടത്തിയത്. ബൈക്കിന്റെ ദൃശ്യങ്ങളുൾപ്പെടെ നോർത്ത് പൊലീസ് മറ്റ് സ്റ്റേഷനുകൾക്ക് കൈമാറിയിരുന്നു. ഇതിനിടെ കോട്ടയം ഗാന്ധിനഗർ പൊലീസ് മറ്റൊരു കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് സഹിതം മാക്സ് ബിനോയിയെ കസ്റ്റഡിയിലെടുത്തത്. ഇയാൾ കോട്ടയം ജില്ലയിൽ രണ്ട് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. എറണാകുളം നോർത്ത് എസ്.ഐ എയിൻ ബാബുവിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. പ്രായപൂ‌ർത്തിയാകാത്തവരെ ജുവൈനൽ ജസ്റ്റിസ് ബോർഡിലും മാക്സിനെ എറണാകുളം മജിസ്ട്രേട്ട് കോടതിയിലും ഹാജരാക്കി.