മൂവാറ്റുപുഴ: നിർമല കോളേജ് ജന്തുശാസ്ത്ര വിഭാഗവും കോളേജിലെ ബയോ ഡൈവേഴ്‌സിറ്റി ക്ലബും സംയുക്തമായി ത്രിദിന അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. അകശേരുകികളുടെ വർഗീകരണവും കംപ്യൂട്ടേഷണൽ ബയോളജിയും എന്ന വിഷയത്തിലായിരുന്നു സെമിനാർ. ശ്രീലങ്ക രജരത യൂണിവേഴ്‌സിറ്റി സീനിയർ ലക്ചറർ ഡോ. ദിനർസർദേ സി. റഹീം ഉദ്ഘാടനം ചെയ്തു. കേരള ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി. കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ഡോ. കുമുദു വിജയസൂര്യ, ഡോ. ജാൻവി ജോഷി, റിട്ട. പ്രൊഫ. ഡോ. അച്യുത ശങ്കർ, ഡോ. സി.എസ്. വിമൽകുമാർ, ഡോ. അമൃത് രവീന്ദ്ര ബോസ്‌ലെ എന്നിവർ ക്ലാസുകൾ നയിച്ചു. കോളേജ് മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ. സോണി കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, ഡോ. ജിജി കെ. ജോസഫ്, അലീന എലിസബത്ത് സിറിൽ, അമ്പിളി എലിസബത്ത് ജോർജ്, സിന്ധു റേച്ചൽ ജോയ്, ഡോ. അനി കുര്യൻ, ഡോ. കെ.വി. വിനോദ്,എസ്. ജയ, അഞ്ജു ബി. കാഞ്ഞിരക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.