മൂവാറ്റുപുഴ: മൂവാറ്രുപുഴ കാർഷിക ഗ്രാമീണ മൊത്ത വ്യാപാരവിപണിയിൽ ഒഴിവുള്ള 23 കടമുറികൾ വാടകക്ക് നൽകുന്നു. കൃഷി, അനുബന്ധ മേഖലയിലെ പ്രവർത്തനങ്ങൾക്കായി മാത്രം മുറികൾ ഉപയോഗപ്പെടുത്തേണ്ടതാണ് എന്ന വ്യവസ്ഥയിൽ ഗവണ്മെന്റ് അംഗീകൃത വാടക നിരക്കിലാണ് കടമുറികൾ അനുവദിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിപണിയിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടേണ്ടതാണെന്ന് മാർക്കറ്റ് സെക്രട്ടറി അറിയിച്ചു.