vishnu
പി.എസ്. വിഷ്‌ണു

ആലുവ: രക്താർബുദം ബാധിച്ച നിർദ്ധന യുവാവ് ചികിത്സാ സഹായം തേടുന്നു. കരുമാല്ലൂർ പഞ്ചായത്തിൽ രണ്ടാം വാർഡിൽ മാഞ്ഞാലിയിൽ പാടേപ്പറമ്പിൽ പി.എസ്. വിഷ്‌ണുവാണ് (32) സുമനസുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ രോഗബാധിതനായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് ഏക പ്രതിവിധി. ഇതുവരെ ചികിത്സയ്ക്ക് 20 ലക്ഷം രൂപയോളം ചെലവായി. ശസ്ത്രക്രിയക്കും തുടർ ചികിത്സയ്ക്കുമായി ഇനിയും 25 ലക്ഷം രൂപയോളം വേണം.

പ്രായമായ അച്ഛനും അമ്മയും ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന വിഷ്ണുവിന്റെ ചികിത്സയ്ക്കായി വാർഡ് മെമ്പർ ടി.എ. മുജീബിന്റെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നുണ്ട്. ഫെഡറൽ ബാങ്ക് ആലുവ ബാങ്ക് കവല ശാഖയിൽ പി.എസ്. വിഷ്ണുവിന്റെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 10010100511457. ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ0001001.