muhammed-shameel
മുഹമ്മദ് ഷമീൽ

കൊച്ചി: രാസലഹരിയുമായി കോഴിക്കോട് സ്വദേശിയെ എക്സൈസ് സ്പെഷ്യൽസ്ക്വാഡ് അറസ്റ്റുചെയ്തു. ചെലവൂർ മൂഴിക്കൽ കോരക്കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ഷമീലാണ് (25) പിടിയിലായത്. ഇയാളിൽനിന്ന് 10.551 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

അത്താണി സെന്റ് ആന്റണീസ് ചർച്ച് റോഡിലെ ലോഡ്ജിൽനിന്ന് ഇന്നലെ പുലർച്ചെ 3.15നാണ് കസ്റ്റഡിയിലെടുത്തത്. കെട്ടിടത്തിന്റെ രണ്ടാംനിലയിലുള്ള മുറിയിലാണ് താമസിച്ചിരുന്നത്. വിതരണത്തിനായി കരുതിയതാണ് രാസലഹരിയെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.