കൊച്ചി: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ കുടുംബസംഗമം നാളെ (ഞായർ) രാവിലെ 10 മുതൽ കലൂരിലെ ഐ.എം.എ ഹൗസിൽ നടക്കും. അലുംമ്‌നി അസോസിയേഷൻ കൊച്ചി ഘടകത്തിന്റെ നേതൃത്വത്തിലാണ് സംഗമം. തിരുവന്തപുരത്ത് പഠിച്ചിറങ്ങി മദ്ധ്യകേരളത്തിലും മലബാർ മേഖലയിലും സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകസമിതി അദ്ധ്യക്ഷൻ ഡോ.എൻ.എസ്.ഡി രാജു അറിയിച്ചു.