കൊച്ചി: ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ശ്രീനാരായണ മാസാചരണത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് ആലുവ അദ്വൈതാശ്രമത്തിൽ നടക്കും. ട്രസ്റ്റ് ഏർപ്പെടുത്തിയ ചതയോപഹാരം ഗുരുദേവട്രസ്റ്റ് പുരസ്‌കാരം ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷക അഡ്വ. വി.പി. സീമന്തിനിക്ക് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സമ്മാനിക്കും. എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ പങ്കെടുക്കും. ട്രസ്റ്റ് ചെയർമാൻ പി.ഐ. തമ്പി അദ്ധ്യക്ഷനാകും. സ്‌പെഷ്യലിസ്‌റ്റ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.കെ.ആർ. രാജപ്പൻ വിശിഷ്ടാതിഥിയായിരിക്കും. അദ്വൈതാശ്രമത്തിലെ സ്വാമി നാരായണഋഷി മുഖ്യപ്രഭാഷണം നടത്തും.

എസ്.എൻ.ഡി.പിയോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ശ്രീനാരായണ സാംസ്കാരികസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ. മോഹനൻ, ശ്രീനാരായണ സേവികാസമാജം എസ്റ്റേറ്റ് മാനേജർ സി.വി. ലീലാമണി, പച്ചാളം ശാഖ വനിതാസംഘം പ്രസിഡന്റ് സരസമ്മ രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും. ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ സ്വാഗതവും വൈസ് ചെയർമാൻ വി.എസ്. സുരേഷ് നന്ദിയും പറയും.