കൊച്ചി: രാജഗിരി സ്‌കൂൾ ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി (ആർ.എസ്.ഇ.ടി) രജതജൂബിലി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കാക്കനാട്ടെ ക്യാമ്പസിൽ വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ കോളേജ് മാനേജർ പ്രൊഫ്ര. ബെന്നി നാൽക്കര അദ്ധ്യക്ഷനാകും. ഐ.ബി.എസ് സോഫ്‌റ്റ്‌വെയർ ചെയർമാൻ വി.കെ. മാത്യുസ് ആമുഖപ്രസംഗം നടത്തും.വ്യവസായമന്ത്രി പി. രാജീവ്, ഉമ തോമസ് എം.എൽ.എ, കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ, പ്രിൻസിപ്പൽ ഫാ.ഡോ. ജയ്‌സൺ പോൾ മുലേരിക്കൽ, ഡയറക്ടർ ഫാ. ഡോ. ജോസ് കുറിയേടത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഡോ. ജോയൽ ജോർജ് പുള്ളോലിൽ എന്നിവർ സംസാരിക്കും. ഇന്ത്യയുടെ ആക്‌സിയോം 4 സ്‌പേസ് മിഷൻ അംഗം ഗ്രൂപ്പ് ക്യാപ്‌ടൻ പ്രശാന്ത് ബി. നായരെ മുഖ്യമന്ത്രി ആദരിക്കും.